X Close
X

എസ്എഫ്ഐ  ഇന്ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ മഹാപ്രതിരോധം സംഘടിപ്പിക്കും


sfi_4

തിരുവനന്തപുരം: പ്രതിച്ഛായ തിരിച്ച് പിടിക്കാൻ ഇന്ന് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ മഹാപ്രതിരോധം സംഘടിപ്പിക്കും. വിദ്യാ‍ർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും അണിനിരിത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്ഐ നേതാക്കൾ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നടത്തുന്ന ഏകാധിപധ്യത്തെ കുറിച്ച് വിവിധ വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ, അഖിലിന് കുത്തേറ്റ സംഭവത്തെ തുടർന്ന് അപവാദ പ്രചാരണങ്ങൾ നടക്കുന്നു എന്ന വാദമുയർത്തിയാണ് മഹാപ്രതിരോധം എന്ന പേരിൽ എസ്എഫ്ഐ പ്രതിരോധ സംഗമം നടത്തുന്നത്. യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ഉയർന്ന വാർത്തകളിൽ ബദൽ പ്രചാരണം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ ആദ്യ ഘട്ടമായാണ് മഹാപ്രതിരോധം സംഘടിപ്പിക്കുന്നത്. 

വരും ദിവസങ്ങിൽ അധ്യാപകരും മുൻ അധ്യാപകരും പരിപാടികൾ സംഘടിപ്പിക്കും.

(ANWESHANAM)