X Close
X

ഐഎഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തി മന്ത്രിസഭ; കമലാവർധന റാവു ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പിലെയ്ക്ക്


തിരുവനന്തപുരം: ഐഎഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിഡബ്ല്യുഡി പ്രിൻസിപ്പൽ സെക്രട്ടറി കമലാവർധന റാവുവിനെ ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പിലേക്കും സത്യജിത് രാജനെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. ആശാ തോമസിനെ വനം വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. മാനന്തവാടി സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷിനെ ശബരിമലയിലെയും പമ്പയിലെയും സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപന ചുമതലയുള്ള എഡിഎം ആയി നിയമിച്ചു.ആര്‍.രാഹുലിനെ റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്‍ എംഡിയാക്കി.