X Close
X

കല്യാൺ ജൂവലേഴ്‌സ് നാല് പ്രാദേശിക വിപണികൾക്കായി പുതിയ ബ്രാൻഡ് അംബാസിഡർമാരെ നിയമിച്ചു 


pics_1

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്ഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിപണികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നാലു പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു.

മഹാരാഷ്ട്രയിൽ പൂജ സാവന്ത്, ഗുജറാത്തിൽ കിഞ്ചാൽ രാജ് പ്രിയ, പഞ്ചാബിൽ വമിക്വ ഗാബി, പശ്ചിമ ബംഗാളിൽ റിത്താഭാരി ചക്രബർത്തി എന്നിവരാണ് പുതിയ ബ്രാൻഡ് അംബാസിഡർമാരായി നിയമിച്ചത്. മികച്ച കഴുവുള്ള ഈ ജനപ്രിയ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാരാകുന്നത് കല്യാൺ ജൂവലേഴ്സിന് നിലവിലുള്ള ഉപയോക്താക്കളുമായും ഭാവിയിൽ ഉപയോക്താക്കളാകാൻ സാധ്യതയുള്ളവരുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയും .
കൂടുതൽ പ്രാദേശിക സാഹചര്യങ്ങളിൽ വിൽപ്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാൺ ജൂവലേഴ്‌സ് ശ്രദ്ധിക്കുന്നത്. ബ്രാൻഡിന്റെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന് പുതിയ ബ്രാൻഡ് അംബാസിഡർമാർ കരുത്തുപകരും. അതാത് വിപണികളിലെ പ്രചാരണ പരിപാടികളിലും ഉപയോക്തൃ കേന്ദ്രീകൃത പരിപാടികളിലും ബ്രാൻഡ് അംബാസിഡർമാർ പങ്കാളികളാകും.

മഹാരാഷ്ര, പഞ്ചാബ്, ഗുജറാത്ത് വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാരായി കല്യാണിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ ടി എസ് കല്യാണരാമൻ പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ കൂടുതൽ ഉപയോക്താക്കളുമായി ഇടപെഴകുന്നത്തിനും ഇന്ത്യയിലെങ്ങും വളർച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. പ്രചാരണ പരിപാടികളിൽ കൂടുതൽ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസിഡർമാർ വഴിതെളിക്കും. വധുക്കൾക്കുള്ള ആഭരണശേഖരമായ മുഹൂർത്ത പോലെ പ്രാദേശികമായി കൂടുതൽ പ്രാമുഖ്യമുള്ളതും കൂടുതൽ സ്വീകാര്യവുമായ ആഭരണ ശേഖരവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാർജുന, തമിഴ് നാട്ടിൽ പ്രഭു, കർണാടകയിൽ ശിവരാജ് കുമാർ, കേരളത്തിൽ മഞ്ജു വാര്യർ എന്നീ ബ്രാൻഡ് അംബാസിഡർമാരിലൂടെ ദക്ഷിണേന്ത്യയിൽ പ്രാദേശിക ബന്ധം ഊ ട്ടിയുറപ്പിക്കാൻ കല്യാൺ ജൂവലേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചൻ, ശ്വേതാ ബച്ചൻ, കത്രീന കൈഫ് എന്നിവർ  കല്യാ ജൂവലേഴ്സിന്റെ ആഗോള ബ്രാൻഡ് അംബാസിഡർമാരായി തുടരും. 
കല്യാൺ ജൂവലേഴ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. യു എ ഇ , കുവൈറ്റ്, ഖത്തർ ഒമാൻ,എന്നിവിടങ്ങളിലും കല്യാൺ ജൂവലേഴ്‌സ് ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട് ,കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, യു പി, ബീഹാർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഛത്തിസ്‌ഗഡ്‌, ജാർഖണ്ഡ്, ഒറീസ, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാങ്ങളിലായുള്ള 103 ഷോറൂമുകളുൾപ്പെടെ ആഗോളതലത്തിൽ 137  ഷോറൂമുകളുടെ വിപണന ശൃംഖലയും 650 മൈ കല്യാൺ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ ശൃംഖലയും കല്യാൺ ജൂവലേഴ്സിനുണ്ട്. 

 

About Kalyan Jewellers
Headquartered in Thrissur in the state of Kerala, Kalyan Jewellers is the largest jewellery manufacturers
and distributors in India. The company draws from its strong roots of over a century in the business of textile
trading, distribution and wholesaling. Starting with the first jewellery showroom in 1993, Kalyan Jewellers
has enjoyed a long-standing presence in the Indian market for over two decades. It has set industry
benchmarks in quality, transparency, pricing and innovation. Kalyan offers an array of traditional and
contemporary jewellery designs in gold, diamonds and precious stones catering to the distinct needs of the
customers. Kalyan Jewellers has grown to 137 showrooms across West Asia and India.
For additional information, please contact: Adfactors PR
T.B. Venugopal M: +91-9847041616 E: tb.venugopal@adfactorspr.com

(ANWESHANAM)