X Close
X

കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി; 30 കുടുംബങ്ങള്‍ മണ്ണിനടിയിലെന്ന് നാട്ടുകാര്‍


Drowning1

മ​ല​പ്പു​റം: ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​വ​ള​പ്പാ​റ​യി​ല്‍ നി​ന്നും മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ടു​ത്തു. ഒ​രു സ്ത്രീ​യു​ടെ​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മാ​തി, ചെ​റു​മ​ക​ന്‍ ഗോ​കു​ല്‍ എ​ന്നി​വ​രും അ​ഞ്ച് വ​യ​സു​കാ​ര​നാ​യ മ​റ്റൊ​രു കു​ട്ടി​യു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് കി​ട്ടി​യ​ത്. 

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മുപ്പതോളംവീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ തരുന്ന വിവരം. 

പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും നി​ര്‍​ത്തി​വ​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ല്‍ തു​ട​രും. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ക​വ​ള​പ്പാ​റ​യി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ​തെ​ങ്കി​ലും ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. അ​ന്‍​പ​തോ​ളം പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്ക​ട​പ്പു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സ്ഥ​ല​ത്തെ മു​പ്പ​തോ​ളം വീ​ടു​ക​ള്‍ മ​ണ്ണി​ന​ടി​യി​ലാ​യി. ഈ ​വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ച്‌ ഒ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘം എത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ജെ.സി.ബി. മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് ഇവിടെയെത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സന്ധ്യയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം.  

(ANWESHANAM)