X Close
X

കാർ ഓടിച്ചത് ശ്രീറാം തന്നെ; സീറ്റ് ബെല്‍റ്റില്‍ നിന്നാണ് ശ്രീറാമിന്‍റെ വിരലടയാളം ലഭിച്ചു


sriram-venkataraman-basheer

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഒാടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്നാണ് ശ്രീറാമിന്‍റെ വിരലടയാളം ലഭിച്ചത്. ഫൊറന്‍സിക് പരിശോധനയിലാണ് സ്ഥിരീകരണം. ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു.   മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷനെന്ന്  ഉത്തരവില്‍ പറയുന്നു.

(ANWESHANAM)