X Close
X

ചുവപ്പുനടയിൽ കുരുങ്ങി നാടിന്‍റെ  കായികതാരങ്ങൾ


pjimage--2--jpg_710x400xt_1

തിരുവനന്തപുരം: ചുവപ്പുനാടക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് നാടിന്‍റെ അഭിമാനതാരങ്ങളുടെ ജീവിതം. സംസ്ഥാനത്തെ 248 കായികതാരങ്ങൾ  കഴിഞ്ഞ ഒന്‍പത് വർഷമായി സർക്കാർ ജോലിക്കായി കാത്തിരിക്കുകയാണ് .   നിയമന നടപടികൾ പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.സ്പോർട്സ് ക്വാട്ട വഴിയുളള നിയമനത്തിന്നാണ് താരങ്ങൾ കാത്തിരിക്കുന്നത്.    വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രി ഇ പി ജയരാജന് താരങ്ങൾ നിവേദനം നൽകിയിട്ടുണ്ട്.

 50 കായികതാരങ്ങളെയാണ്  സർക്കാർ ജോലിക്ക് ഒരു വർഷം പരിഗണിച്ചിരുന്നത്. 2010 മുതൽ 2014 വരെയുളള പട്ടികയിൽപെട്ടവരാണ് ഇവർ. കഴി‍ഞ്ഞ ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നിയമനം വേഗത്തിലാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോയും യാതൊരു വിധ നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. 

(ANWESHANAM)