X Close
X

തമിഴ്‍നാട്ടിൽ ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു


jellikkett_2652

മധുര: ആവണിയാപുരത്ത് ജല്ലിക്കെട്ട്മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരം തുടരുകയാണ്. ഇക്കുറി 700 കാളകളും മത്സരാര്‍ഥികളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നത്.

(ANWESHANAM)