X Close
X

ദൃശ്യങ്ങളുടെ ആധികാരികതയിൽ ദിലീപിന് വീണ്ടും സംശയം; പൂർണ വിവരം നൽകാൻ കോടതി


കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ചു നടന്‍ ദിലീപ് ഹര്‍ജി നല്‍കി. മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്നാവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

ദിലീപിന്‍റെ ആവശ്യം കേട്ട കോടതി ഹര്‍ജി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണവിവരങ്ങള്‍ നടന്‍ ദിലീപിന്​ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന്​ വിചാരണ കോടതിയുടെ നി​ര്‍ദേശം. സെന്‍ട്രല്‍ ഫോറന്‍സിക്​​ സയന്‍സ്​ ലാബിനോടാണ്​ പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്​.