X Close
X

നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധിക പ്രശംസയാകും, എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്? കേജരിവാളിനെതിരെ അനുരാഗ് കശ്യപ് 


anurag_kashyap-_kejarival
Thiruvananthapuram:

ന്യൂഡല്‍ഹി: ജെഎൻയു മുൻവിദ്യാർത്ഥിനേതാവ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധിക പ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ലെന്ന് കേജരിവാളിനെതിരെ കശ്യപ് ട്വീറ്റ് ചെയ്‌തു.

'മഹാനായ അരവിന്ദ് കെജരിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധിക പ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് തീരെയില്ല. എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.' - എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്.