X Close
X

നാല് ദിവസമായി സർവീസ് തടസ്സപ്പെട്ടിരുന്ന കോഴിക്കോട്-ഷൊർണൂർ പാതയിൽ റെയിൽ ഗതാഗതം പുനസ്ഥാപിച്ചു


കോഴിക്കോട്: കനത്ത മഴയെ തുടർന്ന് നാല് ദിവസമായി സർവീസ് തടസ്സപ്പെട്ടിരുന്ന കോഴിക്കോട്-ഷൊർണൂർ പാതയിൽ റെയിൽ ഗതാഗതം പുനസ്ഥാപിച്ചു. രണ്ട് ട്രെയിനുകൾ കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ കോഴിക്കോട് ഫറൂഖ് പാലത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ റൂട്ടിൽ സർവീസ് പുനരാരംഭിച്ചത്. 
 കനത്ത മഴയിൽ പലയിടത്തും ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് സിഗ്നൽ സംവിധാനങ്ങൾ തകരാറിലായതിനെ തുടർന്നാണ് റെയിൽവേ സർവീസ് നിർത്തിവെച്ചത്. റെയിൽവേ പാലങ്ങൾക്ക് താഴെ അപകടകരമായ വിധത്തിൽ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. റെയിൽവേ അധികൃതർ ഇന്ന് പാലങ്ങളിൽ നടത്തിയ പരിശോധനയിൽ തകരാറുകൾ ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം ആരംഭിക്കാൻ തീരുമാനിച്ചത്.