X Close
X

പി എസ് സി പരീക്ഷയിൽ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ലഭിച്ചത് ഒരേ കോഡുള്ള ചോദ്യപേപ്പര്‍


sfi759_1

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ അഖില്‍ വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ലഭിച്ചത് ഒരേ കോഡുള്ള ചോദ്യപേപ്പര്‍. വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ മൂവര്‍ക്കും ഒരേ കോഡിലെ ചോദ്യങ്ങള്‍ ലഭിച്ചതില്‍ പി.എസ്.സി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയം ഉയരുന്നു.

എ, ബി, സി, ഡി എന്നീ കോഡുകളിലാണ് പി.എസ്.സി പരീക്ഷകളില്‍ ചോദ്യപേപ്പര്‍ നല്‍കാറ്. ഒരേ ചോദ്യങ്ങള്‍ വ്യത്യസ്ത ക്രമത്തില്‍ നല്‍കുന്നതിനാണ് ഈ കോഡുകള്‍. എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീ മൂന്ന് പേര്‍ക്കും കിട്ടിയത് സി കോഡിലെ ചോദ്യങ്ങളാണ്. ഇവരുടെ രജിസ്റ്റര്‍ നമ്പരുകള്‍ കണക്കാക്കുമ്പോള്‍ ഒരേ കോഡ് വന്നത് യാദൃച്ഛികമല്ലെന്നാണ് പി.എസ്‌.സിയുടെ ആഭ്യന്തര വിജിലന്‍സിന്റെ വിലയിരുത്തല്‍. പി.എസ്.സിയിലെ ഉദ്യോഗസ്ഥരുടെയോ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററുടെയോ സഹായമില്ലാതെ ഇത് സാധ്യമാകില്ല. മൂന്ന് പേര്‍ക്കും ഒരേ നമ്പരില്‍ നിന്നാണ് ഉത്തരങ്ങള്‍ ലഭിച്ചതെന്നത് കൂടി കണക്കാക്കുമ്പോള്‍ ദുരൂഹത വീണ്ടും വര്‍ധിക്കുകയാണ്

(ANWESHANAM)