X Close
X

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത


RAIN_%282%29

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പതിനഞ്ചാം തീയതിവരെ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടേക്കും. തീരദേശ ജില്ലകളില്‍ പരക്കെ മഴകിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടയുണ്ട്. അതേസമയം അതിതീവ്രമഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഹൈറേഞ്ചിലെ മഴ കുറയാനാണ് സാധ്യത. കടല്‍പ്രക്ഷുബ്ധമാണ്, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുണ്ടാകും. മത്സ്യതൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണം.
 ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ ഇടവിട്ട് മഴയുണ്ട്.  പാലക്കാട്ട് അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞു. നെല്ലിയാമ്പതിയും അട്ടപ്പാടിയും ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ ഗതാഗത തടസംനീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു അട്ടപ്പാടിയില്‍  ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു  കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. 

(ANWESHANAM)