X Close
X

ഭൂമി ഇടപാട്: കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പരാതി ഇന്ന് പരിഗണിക്കും


george_alanchery2_1

കൊച്ചി: ഏറണാകുളം കോട്ടപ്പടിയിലെ ഭൂമി വിൽപ്പന ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പരാതി ഇന്ന് പരിഗണിക്കും. മുവാറ്റുപുഴ മുൻസിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ആലഞ്ചേരിയോട് ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 

എന്നാൽ, കർദ്ദിനാൾ ഇന്ന് ഹാജരാകില്ലെന്നും അഭിഭാഷകൻ മുഖേന കോടതിയെ വിവരങ്ങൾ ധരിപ്പിക്കുമെന്നും സഭാനേതൃത്വം അറിയിച്ചു കോട്ടപ്പടിയിലെ സഭയുടെ 25 ഏക്കർ ഭൂമിയുടെ അനധികൃത വിൽപ്പന തടയണം എന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മാർട്ടിനാണ് കോടതിയെ സമീപിച്ചത്. കേസിൽ കോടതി പ്രത്യേക ദൂതനെ നിയോഗിച്ചിരുന്നു.

(ANWESHANAM)