X Close
X

മരം കോച്ചുന്നതണുപ്പിൽ ഡൽഹി; രാവിലെ 2.4 ഡിഗ്രി സെൽഷ്യസ്


Delhi_NCR_freezing_cold_1548747805_1

ന്യൂഡൽഹി: കൊടുംതണുപ്പിന്റെ പിടിയിൽ ഡൽഹി. ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. രാജ്യ തലസ്ഥാനം 1901ന് ശേഷമുള്ള ഏറ്റവും  തണുത്ത ഡിസംബർ മാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഞ്ഞു കാരണം 21 ട്രെയിനുകൾ ആറു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

‌ഉത്തരേന്ത്യൻ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളാണ് ഇവയിലേറെയും. വ്യോമഗതാഗതത്തെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. തണുപ്പു കടുത്തതോടെ തെരുവോരങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുട്ടികളും പ്രായമായവരും തണുത്തുവിറച്ചാണു കഴിയുന്നത്. ഇവർക്കായി രാത്രികാല 
താമസ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഇവ വൃത്തിഹീനമാണെന്നു പരാതിയുണ്ട്. മലിനജലവും എലിശല്യവും ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് ദുരിതമാവുന്നു.
 

(ANWESHANAM)