ഹൈദരാബാദ്: കൊറോണ വൈറസ് ഭീതി മാറ്റാന്‍ പൊതുവേദിയില്‍ നിന്ന് ചിക്കന്‍ കഴിച്ച് തെലങ്കാന മന്ത്രിമാര്‍. മാംസം, മുട്ട എന്നിവയിലൂടെ വൈറസ് ബാധിക്കുമെന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെയാണ് മന്ത്രിമാര്‍ പൊതുവേദിയില്‍ ചിക്കന്‍ കഴിച്ചത്. താക് ബുന്ദ് ഏരിയയില്‍ സംഘടിപ്പിച്ച കൊറോണ വൈറസ് ബോധവത്കരണ പരിപാടിയില്‍ മന്ത്രിമാരായ കെ.ടി രാമ റാവു, എതേല രാജേന്ദര്‍, താലസാനി ശ്രീനിവാസ് യാദവ് എന്നിവരാണ് പങ്കെടുത്തത്.
ചിക്കന്‍, മുട്ട എന്നിവ കഴിക്കുന്നതിലൂടെ വൈറസ് ബാധയുണ്ടാകുമെന്ന പ്രചരണം തെറ്റാണെന്നും ഇന്ത്യയില്‍ വൈറസ് പടരുന്ന സാഹചര്യമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. കൂടാതെ മന്ത്രിമാര്‍ ഉള്‍പ്പെടെ വേദിയിലുള്ള എല്ലാവരും പൊരിച്ച ചിക്കന്‍ കഴിക്കുകയും ചെയ്തു.