തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലന്‍സ് സ്പെഷല്‍ ഓഫീസ് രണ്ടില്‍ ഇന്ന് രാവിലെ ഹാജരാകാനാണ് നിര്‍ദേശം. ഇതിനോടകം രണ്ട് തവണ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ ലഭിച്ച ആര്‍ഡിഎസ് കന്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സ് നിലപാട്.