X Close
X

ശരിദൂരം സ്വീകരിക്കുമെന്ന എന്‍.എസ്.എസ് നിലപാട് പുനപരിശോധിക്കണം: കോടിയേരി ബാലകൃഷ്ണന്‍


കൊച്ചി : ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന എന്‍.എസ്.എസ് നിലപാട് പുനപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായത്തിലെ അംഗങ്ങൾ പോലും അഗ്രഹിക്കുന്ന തീരുമാനമല്ല നേതൃത്വത്തിന്റേത്. എന്‍.എസ്.എസ് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഗണന കൊടുക്കുമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.