X Close
X

സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല: യെച്ചൂരി


തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്യൂട്ട് ഫയല്‍ ചെയ്തതിന് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവകാശമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസംസ്ഥാന സര്‍ക്കാരിനെക്കാള്‍ വലിയ അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുമ്ബോള്‍ തന്നെ അറിയിക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കരിനെതിരെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് കൊടുക്കാം എന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനാണ് നടപടികള്‍ എടുക്കാന്‍ അവകാശമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഇപ്പോള്‍ വില വിഷങ്ങള്‍ നടക്കുകയാണെന്നും ഇത്തരത്തിലുള്ള കുഞ്ഞ് വിഷയങ്ങള്‍ പറഞ്ഞ് അതിന്റെ പ്രധാന്യം കളയരുതെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രിയവും രണ്ടായി കാണാന്‍ തയ്യാറാകം. സിഎഎയക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച്‌ പ്രക്ഷോഭം നടത്തുന്നത് തിരഞ്ഞെടുപ്പിന് വേണ്ടിയല്ല. ഇപ്പോള്‍ ഒന്നിച്ച്‌ നിന്ന് പോരാടാനുള്ള വേദിയാണ് യോജിച്ച്‌ നടന്ന പ്രക്ഷോഭത്തില്‍ സംസ്ഥാന തലത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് യെച്ചൂരി വ്യക്തമാക്കി.