X Close
X

സെൻകുമാർ നിങ്ങൾ ഒരു സീറോയാണ്, ബിജെപി നേതൃസ്ഥാനത്തേക്ക് വരാൻ പച്ചക്ക് വർഗീയത പറഞ്ഞ് മത്സരിക്കുകയാണ് നിങ്ങൾ: എം എ നിഷാദ്


ma_nishad_-director

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകന് നേരെയുണ്ടായ മുൻ ഡിജിപി സെൻകുമാറിന്റെ അവഹേളനത്തിൽ പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. പച്ചയ്ക്ക് വർഗീയത പറയുന്ന മനുഷ്യനായി സെൻകുമാർ അധപതിച്ചെന്ന് എം എ നിഷാദ് പറഞ്ഞു. ഏറെ വേദനാജനകമായ നടപടിയാണ് സെൻകുമാറിൽ നിന്ന് ഉണ്ടായതെന്ന് നിഷാദ് പറഞ്ഞു.

ഒരു സാധാരണക്കാരൻ ഒരു ചോദ്യം ചോദിച്ചപ്പോൾ അതിന് മറുപടി പറയാൻ ചോദ്യകർത്താവിന്റെ പേര് അറിയണമെന്ന് പറഞ്ഞത് അയാളുടെ ജാതിയും മതവും മനസ്സിലാക്കാനാണ്. നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇത് യുപിയോ ഗുജറാത്തോ അല്ല, ഇത് കേരളമാണ്. നിങ്ങളുടെ ഇത്തരം പ്രവർത്തികൾ ഒന്നും ഇവിടെ പുറത്തെടുക്കേണ്ടെന്നും എം എ നിഷാദ് പറഞ്ഞു. 

ഒരു മനുഷ്യൻ നാറാവുന്നതിൽ പരമാവധി സെൻകുമാർ ഓരോ നിമിഷവും നാറിക്കൊണ്ടിരിക്കുകയാണെന്നും കോമാളി ആയി മാറുകയാണെന്നും എം എ നിഷാദ് വ്യക്തമാക്കി. ദയവ് ചെയ്‌ത്‌ കൊണ്ട് നിങ്ങളുടെ വിഷം കൊണ്ട് ഇനിയും പുറത്തിറങ്ങരുത്. ബിജെപിയുടെ നേതൃത്വത്തിൽ എത്താനാണ് നിങ്ങൾ വർഗീയത പറയുന്നത് എന്നറിയാം. ബിജെപി ആഗ്രഹിക്കുന്നതും ഇത്തരക്കാരെയാണ്.

പക്ഷെ സെൻകുമാർ മനസിലാക്കണം, നിങ്ങൾ ഒരു ഹീറോ അല്ല. ഒരു സീറോ ആണെന്നും നാഷണൽ വേസ്റ്റ് ആണെന്നും നിഷാദ് പറഞ്ഞു. ഇത്തരക്കാർക്ക് മീഡിയ വിസിബിലിറ്റി കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

(ANWESHANAM)