എം.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ 2019-20 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റും നിരസിക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റുമാണ് പ്രസിദ്ധീകരിക്കുന്നത്.
ആക്ഷേപങ്ങളുള്ളവര്‍ മതിയായ രേഖകള്‍ mtechadmission@cet.ac.in എന്ന മെയില്‍ അഡ്രസ്സില്‍ ജൂലൈ ഒന്‍പതിന് വൈകിട്ട് അഞ്ചിന് മുന്‍പായി അയക്കണം.
വിശദ വിവരങ്ങള്‍: www.dtekerala.gov.in, www.admissions.dtekerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
(ANWESHANAM)