തിരുവനന്തപുരം ∙ കെഎസ്യു സമരത്തെ അധിക്ഷേപിച്ചു സംസാരിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനു മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്. വിജയരാഘവൻ കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയാൻ ഇത് പിണറായി വിജയൻ ഫാൻസ് അസോസിയേഷനല്ലെന്നു അഭിജിത്ത് തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചു. യൂണിവേഴ്സിറ്റി കോളജിൽ സ്വന്തം പ്രവർത്തകനെ യൂണിറ്റ് ഭാരവാഹി കൂടിയായ ക്രിമിനൽ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറും അടിപിടിയായി ലളിതവൽക്കരിച്ച എൽഡിഎഫ് കൺവീനർ ആലമ്പാടൻ വിജരാഘവനോടു സഹതാപം തോന്നുന്നു– അഭിജിത് പറഞ്ഞു.