X Close
X

ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്


കോഴിക്കോട്: ഒഞ്ചിയം തട്ടോളിക്കരയിൽ ആർ എം പി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. 

രാത്രി 9.30 യോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷമാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.