X Close
X

കൂടത്തായി: ഷാജുവിനെയും അച്ഛനെയും പത്തു മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു


koodathayi_shaju

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസില്‍ ഷാജുവിനെയും അച്ഛന്‍ സഖറിയാസിനെയും പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. 

വടകരയിലുള്ള റൂറല്‍ എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജു. ജോളിയേയും ഷാജുവിനെയും സഖറിയാസിനെയും ഒന്നിച്ചിരുത്തിയും തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യംചെയ്തു. എന്നാല്‍ ജോളിയെ ചോദ്യം ചെയ്യുന്നത് നേരത്തെതന്നെ പൂര്‍ത്തിയാക്കുകയും അവരെ സെല്ലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

അതിനു ശേഷവും ഷാജുവിന്റെയും സഖറിയാസിന്റെയും ചോദ്യംചെയ്യല്‍ നീണ്ടു. പിന്നീടാണ് വിട്ടയച്ചത്.  

(ANWESHANAM)