X Close
X

കേരളം ബിജെപിക്ക് പറ്റിയ മണ്ണല്ലെന്ന്‍ മലയാളികൾ തെളിയിച്ചു: ചെന്നിത്തല


തിരുവനന്തപുരം: കേരളം ബിജെപിക്ക് പറ്റിയ മണ്ണല്ലെന്നും അക്കൌണ്ട് തുറക്കാൻ കഴിയില്ലെന്നും മലയാളികൾ തെളിയിച്ച തെരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഒറ്റക്കെട്ടായി നിന്ന് ഇടത് പക്ഷത്തെ മുട്ടുകുത്തിക്കുകയും ബിജെപിക്ക് മുന്നേറ്റം പോലും നടത്തിക്കാതെ വഴി മുട്ടിക്കുകയും ചെയ്ത യുഡിഎഫ് പ്രവർത്തകർക്ക് അദ്ദേഹം അഭിനന്ദനം രേഖപെടുത്തി.