വയനാട്: താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ട് മലപ്പുറം അരീക്കോട് സ്വദേശികള്‍ക്കും ഒരു ഇതരസംസ്ഥാനക്കാരനുമാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് ചുരത്തിലെ അഞ്ചാം വളവില്‍ ലോറി മറിഞ്ഞത്.
കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കോഴിയുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.