X Close
X

നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്


കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്‍്റ് പുറപ്പെടുവിച്ചത്.

നിലവില്‍ ലഭിച്ചിരിക്കുന്ന അറസ്റ്റ് വാറണ്ട് അത്ര ഗൗരവമുള്ളതല്ല. സ്റ്റേഷന്‍ ജാമ്യം ജാമ്യം നേടാവുന്ന വാറന്റാണ് കുഞ്ചാക്കോ ബോബന് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം നടന്നു വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി വളരെ നിര്‍ണായകമാണ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നടിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടതായി കുഞ്ചാക്കോ ബോബന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മൊഴി പോലീസിന് മൊഴിയായി നല്‍കുകയും ചെയ്തിരുന്നു.

മാത്രമല്ല നിരവധി സ്റ്റേജ് ഷോകളില്‍ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. അതിനാല്‍ കേസിലെ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്നത്.

നിലവില്‍ കേസിന് നിര്‍ണായകമായ സാക്ഷിവിസ്താരമാണ് നടന്നുവരുന്നത്. കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായി