ആലത്തൂര്‍: ആലത്തൂരില്‍ വന്‍ ലീഡുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് മുന്നോട്ടു പോകുമ്പോള്‍ സംഭവിക്കുന്നതെന്താണെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് എല്‍ഡിഎഫ്. എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമാണ് ആലത്തൂര്‍. ഇവിടെയാണ് 50 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴേക്കും 70,000 ത്തിനടുത്ത് ലീഡുകള്‍ക്ക് രമ്യ മുന്നേറിക്കൊണ്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയില്‍ പെട്ട വടക്കാഞ്ചേരിയില്‍ അടക്കം മുന്നിലാണ്. പ്രചാരണകാലത്ത് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂര്‍. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ മോശം പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.
2009 ല്‍ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ 20,960 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു വിജയിച്ചു കയറിയത്. 2014 ല്‍ 37,312 വോട്ടായിരുന്നു പി.കെ ബിജുവിന്റെ ലീഡ്. അതിലൊക്കെ ഏറെ വോട്ടിന്റെ ലീഡിലാണ് രമ്യ ഇപ്പോഴുള്ളത്.