X Close
X

പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം


piravo_church2

പിറവം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പിറവം സെന്‍റ് മേരീസ് വലിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗവും തടയാനെത്തിയ യാക്കോബായ വിഭാവും തമ്മില്‍ സംഘര്‍ഷം. രാവിലെ ഏഴു മണിയോടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച്‌ പ്രാര്‍ഥന നടത്താന്‍ പൊലീസ് സുരക്ഷയില്‍ എത്തിയത്.

എന്നാല്‍, ഈ നീക്കം മുന്നില്‍കണ്ട് യാക്കോബായ വിഭാഗം ചൊവ്വാഴ്ച രാത്രി തന്നെ പള്ളിയില്‍ തമ്പടിച്ചിരുന്നു. പള്ളിയുടെ പ്രധാന കവാടം പൂട്ടിയ യാക്കോബായ വിഭാഗം ഒാര്‍ത്തഡോക്സ് വിഭാഗവും പൊലീസുകാരും പള്ളിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. പ്രായമായ സ്ത്രീകളും പുരോഹിതരും അടക്കമുള്ളവരാണ് പ്രതിഷേധിക്കുന്നത്.

എഴുനൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം സ്‌കൂബ ടീമിനെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ആര്‍.ഡി.ഒ. യുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് സംഘവുമുണ്ട്.

(ANWESHANAM)