കൊച്ചി: സഭാ തര്‍ക്കം നിലനിന്ന പിറവം ചെറിയ പള്ളിയില്‍ പ്രതിഷേധിച്ചിരുന്ന യാക്കോബായക്കാരെ പള്ളിയില്‍ നിന്ന് നീക്കം ചെയ്തതായി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്നലെ പള്ളി പൂട്ടിയ സര്‍ക്കാര്‍ താക്കോല്‍ കോടതിയില്‍ ഹാജരാക്കും. ഉച്ചക്ക് 1.45-നാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദ്ദേശമനുസരിച്ചാകും തുടര്‍നടപടികള്‍.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയുടെ ഭരണം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത്. ഇതിനിടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് കോതമംഗലത്ത് ചേരും.
സംഭവത്തില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ പിറവത്ത് രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താല്‍ ആചരിക്കും.
(ANWESHANAM)