തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് കാര്‍ ഇടിച്ചിട്ടത് മദ്യലഹരിയിലായിരുന്നുവെന്ന് അസി.കമ്മിഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കേസിന്റെ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജിയിയിലാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അപകട ശേഷം ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോള്‍ ശ്രീറാമിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ആശുപത്രി രേഖയില്‍ ഉണ്ടായിരുന്നു. ഇതുകണ്ട മ്യൂസിയം എസ്ഐ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടതല്ലാതെ അതിനായി രേഖാമൂലം ആവശ്യപെട്ടിരുന്നില്ല എന്നാണ് ഷീന്‍ തറയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഓഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവര്‍ത്തകനായ പി.മുഹമ്മദ് ബഷീര്‍ ഐഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനം ഇടിച്ചു മരിച്ചത്. കേസില്‍ ശ്രീറാമിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.