X Close
X

രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ വിക്ടേഴ്സ് ചാനലിൽ


Thiruvananthapuram:

തിരുവനന്തപുരം : രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ വിക്ടേഴ്സ് ചാനലില്‍ തുടങ്ങും. ഉറുദു, അറബി, സംസ്കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി. 

രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ക്ലാസ് കാണാന്‍ ടിവിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയായികുന്നു.

ടിവി ഇല്ലാത്ത 28,00 വീടുകളാണ് ഇനിയുള്ളതെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ കണ്ടെത്തല്‍. ഇത് ഇവര്‍ക്ക് രണ്ട് ദിവസത്തിനകം സൗകര്യമേര്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എംഎല്‍എമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തെ ടൈംടേബിള്‍ വിക്ടേഴ്സ് ചാനല്‍ പ്രസിദ്ധീകരിച്ചു.


വിക്ടേഴ്സ് ചാനലിൽ ജൂൺ 15 മുതൽ ക്ലാസ്സുകൾ ആരംഭിക്കും; ടൈം ടേബിൾ കാണാം

ജൂൺ 15 (തിങ്കളാഴ്ച) ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ് 08.30 ഇംഗ്ലീഷ്
പന്ത്രണ്ടാം ക്ലാസ് 09.00 ഫിസിക്സ്
പന്ത്രണ്ടാം ക്ലാസ് 09.30 അക്കൗണ്ടൻസി
പന്ത്രണ്ടാം ക്ലാസ് 10.00 സോഷ്യോളജിഒന്നാം ക്ലാസ് 10.30 പൊതുവിഷയം

പത്താംക്ലാസ് 11.00 ഭൗതികശാസ്ത്രം
പത്താംക്ലാസ് 11.30 രസതന്ത്രം
പത്താംക്ലാസ് 12.00 ഉറുദു

രണ്ടാംക്ലാസ് 12.30 ഗണിതം
മൂന്നാംക്ലാസ് 01.00 ഗണിതം
നാലാംക്ലാസ് 01.30 മലയാളം
അഞ്ചാംക്ലാസ് 02.00 ഹിന്ദി

ആറാംക്ലാസ് 02.30 സാമൂഹൃശാസ്ത്രം
ഏഴാംക്ലാസ് 03.00 മലയാളം

എട്ടാംക്ലാസ് 03.30 മലയാളം
എട്ടാംക്ലാസ് 04.00 ജീവശാസ്ത്രം

ഒമ്പതാംക്ലാസ് 04.30 ഭൗതികശാസ്ത്രം
ഒമ്പതാംക്ലാസ് 05.00 സാമൂഹ്യശാസ്ത്രം