ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന് ഹിജാബ് ധരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിയെ പുറത്താക്കിയതായി പരാതി. കോഴിക്കോട് സ്വദേശിയായ റബീഹ അബ്ദുറഹീമിനെയാണ് പുറത്താക്കിയത്. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവാണ് റബീഹ.
രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് റബീഹയെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. എന്നാല്‍ ഹിജാബ് മാറ്റില്ലെന്ന നിലപാട് എടുത്തതോടെ ചടങ്ങ് നടക്കുന്ന ഹാളിന് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. തന്നെ ഹാളിനകത്ത് പ്രവേശിക്കാത്തത് റബീഹ അബ്ദുറഹീം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സ്വര്‍ണ മെഡല്‍ നിരസിക്കുകയാണെന്നും റബീഹ അറിയിച്ചു. നിരവധി വിദ്യാർത്ഥികളാണ് നിയമത്തിൽ പ്രതിഷേധിച്ച് മെഡൽ നിരസിച്ചത്.
(ANWESHANAM)