കോഴിക്കോട്: വനിതാ ഹോസ്റ്റലിലെ മൊബൈൽ ഫോൺ നിയന്ത്രണത്തിനെതിരെ കോളജ് വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഫഹീമ ഷിറിന് ആണ് കോടതിയിൽ ഹർജി നൽകിയത്. പഠനത്തിന് ഗുണകരമാകുന്ന ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ ഫോണ്നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും ഫഹീമ ഷിറിന് ഹര്‍ജിയില്‍ ബോധിപ്പിച്ചു.
വൈകീട്ട് ആറുമണി മുതല്‍ രാത്രി പത്തുവരെ വനിതാ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം. എന്നാൽ, വനിതാ ഹോസ്റ്റലില്‍ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്നും അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ എതിര്‍കക്ഷികളുടെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി.
(ANWESHANAM)