X Close
X

സംസ്ഥാനത്ത് ചില ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


heavy-rain

തിരുവനന്തപുരം: ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം, ഇടുക്കി , മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴക്ക് സാധ്യത.ആഗസ്റ്റ് 31 ന്- പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം , ഇടുക്കി,മലപ്പുറം ജില്ലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 1 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ഒറ്റ തിരിഞ്ഞ് അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് നിരീക്ഷണം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതത് ജില്ലയിലെ കൺട്രോൾ റൂം താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരം വിലയിരുത്തും.

(ANWESHANAM)